Mohanlal in Alone
മോഹന്‍ലാല്‍ ചിത്രം എലോണ്‍ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 26 ന് വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തും. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. സിനിമയുടെ പോസ്റ്ററുകളും ടീസറും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്.
Mohanlal
സിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് ഏക കഥാപാത്രമെന്നാണ് സൂചന. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദം വഴിയാണ് ചിത്രത്തില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ഒരു സൈക്കോ കഥാപാത്രത്തെ പോലെ ഞെട്ടിക്കുന്ന പ്രകടനം നടത്തുന്ന മോഹന്‍ലാലിനെയാണ് ടീസറില്‍ കണ്ടത്. ശബ്ദ സാന്നിധ്യം കൊണ്ട് പൃഥ്വിരാജും മഞ്ജു വാരിയറും എലോണിന്റെ ഭാഗമാണ്. രാജേഷ് ജയറാമാണ് തിരക്കഥ.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…