Categories: Gossips

ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച ലെന; പിന്നീട് ഇരുവരും പിരിഞ്ഞു

നടി ലെനയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. താരത്തിനു ഇപ്പോള്‍ 41 വയസ്സാണ് പ്രായം. 2004 ല്‍ സിനിമാരംഗത്തു നിന്ന് തന്നെയുള്ള അഭിലാഷ് കുമാറിനെ ലെന വിവാഹം കഴിച്ചു. 22 ഫീമെയില്‍ കോട്ടയം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഭിലാഷ്. അഭിലാഷും ലെനയും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് പിന്നീട് പ്രണയമായത്. ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് പൊരുത്തപ്പെട്ടു പോകാതെ വന്നതോടെ വേര്‍പിരിഞ്ഞു.

ഇതേ കുറിച്ച് ലെന തന്നെ പണ്ട് തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ വിവാഹമോചന വാര്‍ത്തകള്‍ സത്യമാണെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി അഭിലാഷുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ലെന അന്ന് സമ്മതിക്കുകയായിരുന്നു. ആരെയും അറിയിച്ചിട്ടല്ല തങ്ങള്‍ ഒന്നിച്ചതെന്നും അതിനാല്‍ തന്നെയാണ് പിരിഞ്ഞപ്പോഴും ആരെയും അറിയിക്കാത്തതെന്നും ലെന പറഞ്ഞു. എന്നാല്‍ മറ്റൊരു സത്യം കൂടി ലെന അന്ന് വെളിപ്പെടുത്തി. താനും അഭിലാഷും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ആയിരുന്നില്ല. ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് മാത്രമായിരുന്നു എന്നാണ് ലെന അന്ന് പറഞ്ഞത്.

Lena

താന്‍ ഇനി ജീവിതത്തില്‍ മറ്റൊരു റിലേഷന്‍ഷിപ്പിലും പെടാനുള്ള സാധ്യതയില്ലെന്നാണ് ലെന പറയുന്നത്. പഴയൊരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. ‘ഇനി ഒരു റിലേഷന്‍ഷിപ്പില്‍ പെടാനുള്ള സാധ്യതയില്ല. അതൊരു അറിവാണ്. എനിക്ക് അടുത്ത നിമിഷം ഉണ്ടോ ഇല്ലയോ എന്ന പോലും അറിയില്ല. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാര്യങ്ങളുണ്ട്. എല്ലാം നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് നമ്മള്‍ വിശ്വസിക്കുന്നിടത്താണ് സ്ട്രസ്സിന് അടിമപ്പെടുന്നത്,’ ലെന പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

തന്റെ ആരോഗ്യ പ്രശ്‌നം ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചില്ല, ശരീരം നീരുവെച്ചു; വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

14 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

14 hours ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

15 hours ago

തന്റെ പ്രശ്‌നങ്ങള്‍ ആദ്യം അച്ഛന് അറിയില്ലായിരുന്നു; മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

15 hours ago

അതേക്കുറിച്ച് ചിന്തിക്കാന്‍ പേടിയാണ്; മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

15 hours ago

സ്‌റ്റൈലിഷ് ലുക്കുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

19 hours ago