Categories: latest news

നല്ല സമയം ലാലേട്ടനെ വിചാരിച്ച് എഴുതിയ കഥ; മനസ് തുറന്ന് ഒമര്‍ ലുലു

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം നല്ല സമയം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ളതിനാല്‍ ചിത്രത്തിനെതിരെ നേരത്തെ എക്‌സൈസ് കേസെടുത്തിരുന്നു. അതിനു പിന്നാലെ സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

നല്ല സമയത്തിലെ പ്രധാന കഥാപാത്രം മോഹന്‍ലാലിന് വേണ്ടി എഴുതിയതാണെന്നാണ് ഒമര്‍ ലുലു പറയുന്നത്. നല്ല സമയത്തിലെ പ്രധാന കഥാപാത്രം ലാലേട്ടന് പറ്റുന്ന തരത്തിലുള്ളതാണ്. പഴയ ലാലേട്ടന്‍ മൂഡ് ഉള്ള ക്യാരക്ടര്‍. പക്ഷേ, ആ കഥാപാത്രത്തിനായി മോഹന്‍ലാലിനെ അപ്രോച്ച് ചെയ്തില്ലെന്നും ഒമര്‍ ലുലു പറഞ്ഞു.

താന്‍ ചെയ്ത ധമാക്ക പൊളിഞ്ഞ സിനിമയായിരുന്നെന്ന് ഒമര്‍ പറഞ്ഞു. തനിക്കും ഇഷ്ടപ്പെടാത്ത ചിത്രമാണ് ധമാക്ക. ഒരു സുഹൃത്ത് സംവിധായകന്‍ പറഞ്ഞ് സിനിമയുടെ കഥ മാറ്റി. പ്രഗ്നന്‍സി മാറി പോകുന്നതാണ് ഫസ്റ്റ് ലൈന്‍ ആയിരുന്നത്. ആ സുഹൃത്തിന്റെ വാക്ക് കേട്ട് അത് മാറ്റി. അതാണ് ധമാക്ക പൊളിയാന്‍ കാരണമെന്നും ഒമര്‍ ലുലു പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

“ദ്രിശ്യം: ദി കൺക്ലൂഷൻ” ട്രെയിലർ പുറത്ത്; അജയ് ദേവ്ഗണിന് ഇത്തവണ പുതിയ എതിരാളി

ബോളിവുഡിലെ ജനപ്രിയ ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദ്രിശ്യ'ത്തിന്റെ ഹിന്ദി…

8 hours ago

വിവാഹ വാർഷികം ആഘോഷിച്ച് മിഥുനും ലക്ഷ്മി മേനോനും

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും 18 വർഷങ്ങൾ പൂർത്തിയാക്കി അവതാരകൻ…

8 hours ago

ഹനീഫിക്ക എനിക്കായി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചുനൽകാൻ കഴിഞ്ഞിട്ടില്ല: ലിസി

വെറുമൊരു സന്ദർശനമായിരുന്നില്ല അത്; വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു…

8 hours ago

ബിഗ് ബോസിനു വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്…

15 hours ago

41 ലും ഫിറ്റ്‌നസ് നിലനിര്‍ത്തി രാധിക ആപ്‌തെ; അറിയാം വിശേഷങ്ങള്‍

ബോളിവുഡിലും പ്രാദേശിക സിനിമകളിലും തനതായ അഭിനയശൈലി കൊണ്ട്…

15 hours ago