Omar Lulu
ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം നല്ല സമയം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ളതിനാല്‍ ചിത്രത്തിനെതിരെ നേരത്തെ എക്‌സൈസ് കേസെടുത്തിരുന്നു. അതിനു പിന്നാലെ സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
നല്ല സമയത്തിലെ പ്രധാന കഥാപാത്രം മോഹന്‍ലാലിന് വേണ്ടി എഴുതിയതാണെന്നാണ് ഒമര്‍ ലുലു പറയുന്നത്. നല്ല സമയത്തിലെ പ്രധാന കഥാപാത്രം ലാലേട്ടന് പറ്റുന്ന തരത്തിലുള്ളതാണ്. പഴയ ലാലേട്ടന്‍ മൂഡ് ഉള്ള ക്യാരക്ടര്‍. പക്ഷേ, ആ കഥാപാത്രത്തിനായി മോഹന്‍ലാലിനെ അപ്രോച്ച് ചെയ്തില്ലെന്നും ഒമര്‍ ലുലു പറഞ്ഞു.
താന്‍ ചെയ്ത ധമാക്ക പൊളിഞ്ഞ സിനിമയായിരുന്നെന്ന് ഒമര്‍ പറഞ്ഞു. തനിക്കും ഇഷ്ടപ്പെടാത്ത ചിത്രമാണ് ധമാക്ക. ഒരു സുഹൃത്ത് സംവിധായകന്‍ പറഞ്ഞ് സിനിമയുടെ കഥ മാറ്റി. പ്രഗ്നന്‍സി മാറി പോകുന്നതാണ് ഫസ്റ്റ് ലൈന്‍ ആയിരുന്നത്. ആ സുഹൃത്തിന്റെ വാക്ക് കേട്ട് അത് മാറ്റി. അതാണ് ധമാക്ക പൊളിയാന്‍ കാരണമെന്നും ഒമര്‍ ലുലു പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…