സംവിധായകന്‍ ഒമര്‍ ലുലുവിന് മോശം സമയം. തന്റെ പുതിയ ചിത്രമായ നല്ല സമയം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ഒമര്‍ ലുലു പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഒമര്‍ ഇക്കാര്യം അറിയിച്ചത്.
‘ നല്ല സമയം തിയേറ്ററില്‍ നിന്ന് ഞങ്ങള്‍ പിന്‍വലിക്കുന്നു. ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്’ ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മയക്കുമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഒമര്‍ ലുലു ചിത്രം നല്ല സമയത്തിനെതിരെ കേസെടുത്തത്. ഇതേ തുടര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായത്.
Omar Lulu
കോഴിക്കോട് റേഞ്ച് ഓഫീസില്‍ നിന്ന് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചു. എം.ഡി.എം.എ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ചിത്രത്തിന്റെ ട്രെയ്ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പ് ട്രെയ്ലറില്‍ നല്‍കിയിട്ടില്ല.
ഇര്‍ഷാദ് അലി നായകനായ നല്ല സമയത്തില്‍ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ എന്നീ പുതുമുഖങ്ങളാണ് നായികമാരായി അഭിനയിച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…