Categories: Gossips

വാണി വിശ്വനാഥുമായുള്ളത് ബാബുരാജിന്റെ രണ്ടാം വിവാഹം; താരത്തിന്റെ വ്യക്തിജീവിതം ഇങ്ങനെ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബാബുരാജ്. പ്രമുഖ നടി വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിതപങ്കാളി. എന്നാല്‍ വാണിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ബാബുരാജ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതേ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. ആദ്യ ഭാര്യക്കൊപ്പമുള്ള ബാബുരാജിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ബാബുരാജിന് ആദ്യ ഭാര്യയില്‍ രണ്ട് ആണ്‍മക്കളുണ്ട്. അഭയ്, അക്ഷയ് എന്നാണ് മക്കളുടെ പേര്. ഇതില്‍ അഭയ് എന്ന മകന്റെ വിവാഹനിശ്ചയത്തില്‍ അച്ഛന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകളെല്ലാം നടത്താന്‍ ബാബുരാജ് എത്തി. വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആദ്യ ഭാര്യക്കൊപ്പം വേദിയില്‍ നിന്നാണ് ബാബുരാജ് മകന്റെ വിവാഹചടങ്ങുകള്‍ ഉത്തരവാദിത്തത്തോടെ ചെയ്യുന്നത്.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ബാബുരാജ് വാണിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വാണി വിശ്വനാഥുമായുള്ള ബന്ധത്തിലും ബാബുരാജിന് രണ്ട് മക്കളുണ്ട്. ആര്‍ച്ചയും ആരോമലും.

ഗ്ലാഡിസ് എന്നാണ് ബാബുരാജിന്റെ ആദ്യ ഭാര്യയുടെ പേര്. തന്റെ ആദ്യ വിവാഹബന്ധത്തെ കുറിച്ച് ബാബുരാജ് എവിടെയും കാര്യമായി പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇത് അറിയില്ല.

 

 

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

1 day ago

അടിപൊളി പോസുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

1 day ago

സാരിയില്‍ മനോഹരിയായി വീണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ മുകുന്ദന്‍.…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago