Categories: latest news

സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ വെറും ഒരു വീട്ടമ്മയായി ഞാന്‍ മാറിയേനെ; അനുശ്രീ

മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് താരം സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സാധാരണ ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്ന് എങ്ങനെയാണ് താന്‍ മലയാള സിനിമയിലേക്ക് എത്തിയതെന്ന് ഒരു അഭിമുഖത്തില്‍ മനസ്സുതുറക്കുകയാണ് അനുശ്രീ.

സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയാണ് ഞാന്‍. അന്ന് ആ റിയാലിറ്റി ഷോയില്‍ വെച്ച് ലാല്‍ ജോസിനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഡിഗ്രിയൊക്കെ കഴിഞ്ഞ് ഒരു കല്യാണമൊക്കെ കഴിച്ചിട്ടുണ്ടാകും. കാരണം ഞങ്ങളുടെ അവിടെ പൊതുവെ അങ്ങനെയാണ്. അവിടെയൊക്കെ പെണ്‍കുട്ടികള്‍ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോകും. ഒന്നെങ്കില്‍ ഡിഗ്രി പഠിച്ചു കഴിയുമ്പോള്‍ അല്ലെങ്കില്‍ ഡിഗ്രി ആദ്യ വര്‍ഷം എത്തുമ്പോള്‍ തന്നെ കല്യാണം. അതോടെ പഠനം ബ്രേക്ക് ആവും. അങ്ങനെ ആവേണ്ടതായിരുന്നു എന്റെ കാര്യവും,’

‘ ഇടക്കൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട് സിനിമാ നടി അല്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്തു ചെയ്യുമായിരുന്നുവെന്ന്. കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളേയും ഭര്‍ത്താവിനേയും നോക്കുന്ന ഒരു വീട്ടമ്മയായി ഞാന്‍ മാറിയേനെ. ഇന്നുകാണുന്ന പോലെ ഒന്നുമായിരിക്കില്ല,’ അനുശ്രീ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അതേക്കുറിച്ചോര്‍ത്ത് ഭയപ്പെടാന്‍ താല്‍പര്യമില്ല; ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

51 minutes ago

ബിഗ് ബോസിനായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം പുറത്ത്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

51 minutes ago

ആരാധകര്‍ക്ക് പുതിയ ചിത്രങ്ങളുമായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

13 hours ago

സ്‌റ്റൈലിഷ് പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

13 hours ago

അടിപൊളി പോസുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago