Categories: latest news

നല്ല സമയത്തിന് പണി കിട്ടി; സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്

മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം’ എന്ന സിനിമയ്‌ക്കെതിരെയാണ് കേസ്. എക്‌സൈസാണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് റേഞ്ച് ഓഫീസില്‍ നിന്ന് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചു. എം.ഡി.എം.എ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പ് ട്രെയ്‌ലറില്‍ നല്‍കിയിട്ടില്ല.

ഇന്നാണ് നല്ല സമയം തിയറ്ററുകളിലെത്തിയത്. ഇര്‍ഷാദ് അലി നായകനായ ചിത്രത്തില്‍ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ എന്നീ പുതുമുഖങ്ങളാണ് നായികമാരായി അഭിനയിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

3 minutes ago

തന്റെ ആരോഗ്യ പ്രശ്‌നം ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചില്ല, ശരീരം നീരുവെച്ചു; വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

19 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

19 hours ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

19 hours ago

തന്റെ പ്രശ്‌നങ്ങള്‍ ആദ്യം അച്ഛന് അറിയില്ലായിരുന്നു; മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

19 hours ago

അതേക്കുറിച്ച് ചിന്തിക്കാന്‍ പേടിയാണ്; മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

19 hours ago