Categories: Gossips

കെ.ജി.എഫ്. ടീം എംപുരാനിലേക്ക്; ത്രില്ലടിച്ച് ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തില്‍ വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. മുരളി ഗോപി തന്നെയാണ് തിരക്കഥ. എംപുരാനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. അങ്ങനെയൊരു അപ്‌ഡേറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

എംപുരാന് വേണ്ടി ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഹൊബാംളെ ഫിലിംസും ഒന്നിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച. കെ.ജി.എഫ്. എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നിര്‍മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ലെങ്കിലും ഈ റിപ്പോര്‍ട്ട് ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്നു.

Prithviraj and Mohanlal (Lucifer)

എംപുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്നാണ് വിവരം. 2023 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago