Nedumudi Venu and Vineeth
മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേതാവാണ് നെടുമുടി വേണു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ന്യൂജനറേഷന്‍ അഭിനേതാക്കള്‍ക്ക് വരെ നെടുമുടി വേണു അടുത്ത സുഹൃത്തായിരുന്നു. മാത്രമല്ല, സിനിമാ സെറ്റില്‍ പ്രസരിപ്പോടെ ഓടിനടക്കുകയും കുസൃതികള്‍ ഒപ്പിക്കുകയും ചെയ്തിരുന്ന നടന്‍ കൂടിയാണ് നെടുമുടി. ഒരിക്കല്‍ നെടുമുടി വേണു കാരണം നടന്‍ വിനീതിന് മുഖത്ത് അടി കിട്ടിയിട്ടുണ്ട്. വിനീതിന് അന്ന് കരണത്തടി കിട്ടിയത് സാക്ഷാല്‍ സുകുമാരിയുടെ കൈയില്‍ നിന്നും. രസകരമായ ആ സംഭവത്തെ കുറിച്ച് നെടുമുടി വേണു തന്നെ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
ഒരു വിദേശ ഷോയിലെ അനുഭവമാണ് നെടുമുടി വിവരിക്കുന്നത്. എം.ജി.ശ്രീകുമാറും ആ ഷോയില്‍ നെടുമുടി വണുവിന് ഒപ്പമുണ്ട്. ആ ഷോയ്ക്കിടെ വിനീത് സിഗരറ്റ് വലിക്കുന്നത് കണ്ടാണ് സുകുമാരി അടിച്ചതെന്ന് നെടുമുടി പറയുന്നു.
‘ഒരു സീനില്‍ നമ്മുടെ വിനീത് സിഗരറ്റ് വലിച്ച് അഭിയിക്കുന്നൊരു സീന്‍ ഉണ്ട്. ലാല്‍ വന്നിട്ട് അത് വാങ്ങി വലിക്കും. തിരിച്ച് ചോദിച്ചാല്‍ കൊടുക്കത്തില്ല. അങ്ങനെ ഒക്കെയാണ് സീന്‍. ചേട്ടാ എനിക്ക് സിഗരറ്റ് വലിക്കാന്‍ ശീലമില്ലെന്ന് വിനീത് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു അപ്പുറത്തെ മുറിയില്‍ പോയിരുന്നു വലിച്ചു നോക്കാന്‍. അവന്‍ അത് കത്തിച്ചിട്ടില്ല. ഞാന്‍ സുകുമാരി ചേച്ചിയെ വിളിച്ചു. അവര്‍ എല്ലാവരും ഭക്ഷണം കഴിച്ചോ, സുഖമാണോ എന്നൊക്കെയുള്ള കാര്യത്തില്‍ ഇടപെടാറുണ്ട്. ഞാന്‍ സുകുമാരിച്ചേച്ചിയുടെ അടുത്ത് ചെന്നിട്ട് വിനീതിനെ നോക്ക്, കുരുന്നു പ്രായമാണ് ചേച്ചി പോയി ഒന്നു നോക്ക് എന്താണ് അവന്‍ ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി നോക്കിയപ്പോള്‍ അവന്‍ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുന്നു. ഡാ, എന്തുവാടാ ഈ കാണിക്കുന്നേന്ന് ചോദിച്ചു. റിഹേഴ്സല്‍ ആണെന്ന് അവന്‍ പറഞ്ഞെങ്കിലും ഇങ്ങനെയാണോ റിഹേഴ്സല്‍ എന്ന് ചോദിച്ച് സുകുമാരി ചേച്ചി കരണ കുറ്റി നോക്കി രണ്ട് അടി കൊടുത്ത് പറഞ്ഞ് വിട്ടു. ഇങ്ങനെയുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോ യില്‍ നടന്നിട്ടുണ്ട്,’ നെടുമുടി വേണു പറഞ്ഞു. വിദേശ ഷോയിലെ രസകരമായ സംഭവമെന്ന നിലയിലാണ് നെടുമുടി ഇതിനെ വിവരിച്ചത്.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…