നടിയെ ആക്രമിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ച നടന്‍ ദിലീപിനെ പിന്തുണച്ച് നടി ശാലു മേനോന്‍. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശാലു മേനോനും ജയിലില്‍ കിടന്നിട്ടുണ്ട്. തന്റെ അവസ്ഥ തന്നെയാണ് ദിലീപേട്ടനും ഉണ്ടായതെന്നും ചെയ്യാത്ത തെറ്റിനാകും ജയിലില്‍ കിടന്നതെന്നുമാണ് ശാലു പറഞ്ഞത്.
‘ ഞാന്‍ പത്ത് നാല്‍പ്പത്തൊമ്പത് ദിവസം ജയിലില്‍ കിടന്നതാണ്. എന്തിന്റെ പേരിലാണ് എന്താണ് സത്യാവസ്ഥ എന്നൊന്നും അറിയാതെയാണ് കിടന്നത്. ഇതുപോലെ തന്നെയാണ് ദിലീപേട്ടന്റെ കാര്യങ്ങള്‍. എന്നോട് പലരും ദിലീപേട്ടനെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു,’
Dileep
‘ദിലീപേട്ടന്റെ പടങ്ങളാണ് ഞാന്‍ കൂടുതല്‍ കാണാറുള്ളത്. പുള്ളിയെ അടുത്തറിയില്ല. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് ദിലീപേട്ടനെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഇഷ്യൂസ് വന്ന ശേഷം നമുക്ക് അങ്ങനെ ഒരാളെ തറപ്പിച്ച് കുറ്റം പറയാന്‍ പറ്റില്ല. പലരും പലതും പറയുന്നുണ്ട്. റൂമേര്‍സ് വരുന്നുണ്ട്. പക്ഷെ ഇതൊന്നും കറക്ടായിരിക്കണമെന്നില്ല. ദൈവത്തിനെ അറിയൂ കൃത്യമായ കാര്യങ്ങള്‍. ഞാന്‍ ഒ?രിക്കലും ദിലീപേട്ടനെ കുറ്റം പറയത്തില്ല. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. ഞാന്‍ കണ്ടിടത്തോളം സംസാരിച്ചിടത്തോളം അദ്ദേഹം കുറ്റം ചെയ്യുമെന്ന് എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. പിന്നെ ബാക്കി കോടതിയില്‍ ഇരിക്കുവല്ലേ.’ ശാലു മേനോന്‍ പറഞ്ഞു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…