Categories: Gossips

ഗെയിം ത്രില്ലറില്‍ അഭിനയിക്കാന്‍ മെഗാസ്റ്റാര്‍ ഒരുങ്ങുന്നു; സംവിധാനം സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തിന്റെ മകന്‍

2023 ല്‍ ഗെയിം ത്രില്ലറിന്റെ ഭാഗമാകാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. അടുത്ത വര്‍ഷം തുടക്കത്തില്‍ ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം വന്നേക്കും.

കഥ കേട്ട് മമ്മൂട്ടി വാക്ക് കൊടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം ഒരു ബിഗ് ബജറ്റ് ക്യാന്‍വാസില്‍ ആയിരിക്കും ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Mammootty

അതേസമയം, മമ്മൂട്ടിയുടെ അടുത്ത സിനിമയും ഒരു നവാഗത സംവിധായകനൊപ്പം ആണ്. പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍, ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ ക്യാമറമാനായി വര്‍ക്ക് ചെയ്ത റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായി എത്തുക.

ഡിസംബര്‍ 26 ന് ചിത്രത്തിന്റെ പൂജ നടക്കുമെന്നാണ് വിവരം. ജനുവരി ഒന്നിന് മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തേക്കും. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ 421-ാം ചിത്രമാണിത്. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് വിവരം.

 

 

അനില മൂര്‍ത്തി

Recent Posts

മറ്റൊരു പുരുഷനെ ചുംബിക്കാന്‍ തനിക്ക് പറ്റില്ല: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

16 hours ago

ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; ദുരനുഭവം പറഞ്ഞ് മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

16 hours ago

ഓസിയുണ്ടെങ്കില്‍ നന്നായേനെ; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

16 hours ago

ഗ്ലാമറസ് പോസുമായി സാധിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…

23 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago