Categories: Gossips

മോഹന്‍ലാലിന്റെ ചിത്രത്തില്‍ ടിനു പാപ്പച്ചനും; മലൈക്കോട്ടൈ വാലിബന്‍ ഒരു ചരിത്രമാകുമെന്ന് ഉറപ്പ് !

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുന്നത്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

മലൈക്കോട്ടൈ വാലിബന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് ആ പോസ്റ്ററിലെ ഒരു പേരാണ്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ടിനു പാപ്പച്ചന്റെ പേരും സിനിമയുടെ പോസ്റ്ററില്‍ കാണാം. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ടിനു പാപ്പച്ചന് മലൈക്കോട്ടൈ വാലിബനില്‍ എന്താണ് റോള്‍ എന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്.

സഹസംവിധായകര്‍ പിന്നീട് സ്വതന്ത്ര സംവിധായകര്‍ ആകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ആശാന്റെ ചിത്രത്തിനു വേണ്ടി വീണ്ടും സഹസംവിധായകന്റെ കുപ്പായമണിയുകയാണ് ടിനു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ടിനു മലൈക്കോട്ടൈ വാലിബനില്‍ സഹസംവിധായകനായി എത്തുമെന്നാണ് വിവരം. എന്തായാലും ആശാനും ശിഷ്യനും ഒന്നിക്കുമ്പോള്‍ തങ്ങള്‍ കാത്തിരിക്കുന്ന ഇടിവെട്ട് മോഹന്‍ലാല്‍ ചിത്രം തന്നെ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago