Categories: Reviews

പൃഥ്വിരാജിന്റെ അഴിഞ്ഞാട്ടം, മാസ്റ്റര്‍പീസുമായി ഷാജി കൈലാസ്; കാപ്പ റിവ്യൂ

കടുവയ്ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്ന കാപ്പ തിയറ്ററുകളില്‍. എങ്ങുനിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടുവയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന മാസ് ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മാസ് സിനിമകള്‍ക്ക് പേരുകേട്ട ഷാജി കൈലാസ് ഇത്തവണ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

മലയാള സിനിമയിലെ എഴുത്തുകാരുടെ സംഘടനയായ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിസ്മസ് സീസണില്‍ തിയറ്ററുകളില്‍ നിന്ന് മികച്ച കളക്ഷന്‍ നേടാന്‍ കാപ്പയ്ക്ക് സാധിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Prithviraj

കൊട്ട മധു (പൃഥ്വിരാജ്) എന്ന അധോലോക നേതാവും അയാളുടെ എതിരാളികളും തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് കാപ്പ പറയുന്നത്. തിരുവനന്തപുരം നഗരമാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. പോര്‍വിളികളും ചേരിതിരിഞ്ഞുള്ള പകരംവീട്ടലുകളുമാണ് ഒറ്റവാക്കില്‍ കാപ്പ എന്ന ചിത്രം. സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

കാപ്പയിലെ പൃഥ്വിരാജിന്റെ കഥാപാത്രം തന്നെയാണ് പ്രേക്ഷകരെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്നത്. തിരുവനന്തപുരം ഭാഷ പൃഥ്വി നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. മാസ് വേഷത്തില്‍ തിയറ്ററുകളില്‍ കൈയടി വാങ്ങി കൂട്ടുന്നുണ്ട് പൃഥ്വി. ജഗദീഷ്, ആസിഫ് അലി, ദിലീഷ് പോത്തന്‍, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരുടെ പ്രകടനങ്ങളും മികച്ചുനിന്നു. സംവിധായകന്‍ ഷാജി കൈലാസ് തന്റെ ട്രേഡ് മാര്‍ക്കായ മാസ് ഴോണറില്‍ ഒരിക്കല്‍ കൂടി മികവ് തെളിയിച്ചിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

3 hours ago

എന്തൊരു ചേലാണ്; അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

3 hours ago

ക്യൂട്ട് ഗേളായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന അനൂപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

കുഞ്ഞിനെ നഷ്ടമായിട്ടും ഞാന്‍ കരഞ്ഞില്ല; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

21 hours ago