Bhavana
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഭാവന. മലയാളത്തില്‍ മാത്രമല്ല തെന്നന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമാണ് ഭാവന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഭാവനയ്ക്ക് തന്റെ അഭിനയ ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ട ദിനമാണ് ഇന്ന്. താരം അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് ഇന്ന് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.
നമ്മള്‍ എന്ന ചിത്രത്തിലാണ് ഭാവന ആദ്യമായി അഭിനയിച്ചത്. 2002 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഭാവന പങ്കുവെച്ച കുറിപ്പാണ് ഏറെ വൈറലായിരിക്കുന്നത്.
‘ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ ദിവസമാണ് ഞാന്‍ നമ്മള്‍ എന്ന സിനിമയുടെ സെറ്റിലേക്ക് എത്തിയത്. എന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. സംവിധാനം കമല്‍ സാര്‍. പരിമളം (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീര്‍ന്നു. തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു ചേരി നിവാസി. അവര്‍ എന്റെ മേക്കപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ മുഷിഞ്ഞിരുന്നു…. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ആരും എന്നെ തിരിച്ചറിയാന്‍ പോകുന്നില്ലെന്ന് എനിക്ക് അപ്പോഴെ മനസിലായിരുന്നു. എന്തായാലും ഞാന്‍ അത് ചെയ്തു. പക്ഷെ ഇപ്പോള്‍ എനിക്കറിയാം.. എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ഇത്രയും വിജയങ്ങള്‍ നിരവധി പരാജയങ്ങള്‍, തിരിച്ചടികള്‍ , വേദന, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങള്‍ ഇവയെല്ലാം എന്നെ ഇന്നത്തെ ഞാന്‍ എന്ന വ്യക്തിയായി രൂപപ്പെടുത്തി. ഇപ്പോഴും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഞാന്‍ ഒരു നിമിഷം നിര്‍ത്തി തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് നന്ദി മാത്രമാണ്.
ഒരു പുതുമുഖമെന്ന നിലയില്‍ എന്നില്‍ ഉണ്ടായിരുന്ന അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാന്‍ ഈ യാത്ര തുടരുന്നു. എനിക്ക് മുന്നിലുള്ള യാത്രയില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. അതുപോലെ ജിഷ്ണു ചേട്ടാ…. നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാവാത്തതാണ്. എനിക്ക് അതും നഷ്ടമായി എന്നുമാണ് ഭാവന കുറിച്ചിരിക്കുന്നത്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…