Categories: Gossips

ജയിലില്‍ കിടന്ന പെണ്ണിനെ ആര് കല്യാണം കഴിക്കാനാണ്, അങ്ങനെയാണ് ആ വിവാഹത്തിനു സമ്മതിച്ചത് ! അതിപ്പോള്‍ ഡിവോഴ്‌സിന്റെ വക്കിലാണ്: ശാലു മേനോന്‍

തന്റെ വിവാഹജീവിതം ഡിവോഴ്സിന്റെ അരികിലാണെന്ന് തുറന്നുപറഞ്ഞ് നടി ശാലു മേനോന്‍. ജീവിതപങ്കാളിയുമായി പൊരുത്തപ്പെട്ടു പോകാന്‍ സാധിക്കാതെ വന്നതോടെയാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ശാലു പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 49 ദിവസം ശാലു മേനോന്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. അതിനുശേഷമാണ് വിവാഹം നടക്കുന്നത്. ജയിലില്‍ കിടന്ന തനിക്ക് നല്ല ബന്ധങ്ങളൊന്നും ഇനി വരില്ലെന്ന കോംപ്ലക്സ് ഉണ്ടായിരുന്നെന്ന് ശാലു പറയുന്നു.

‘ ജയിലില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു വിവാഹം. 10-14 വര്‍ഷം മുന്‍പ് അറിയുന്ന ആളുമായിട്ടായിരുന്നു അത്. ജയിലില്‍ കിടന്ന ആളല്ലേ അതുകൊണ്ട് കല്യാണമൊന്നും ശരിക്ക് നടക്കില്ലെന്ന കോംപ്ലക്സ് എനിക്കുണ്ടായിരുന്നു. ഫാമിലി ലൈഫ് എനിക്ക് ഇഷ്ടമാണ്. ആ സമയത്താണ് യാദൃച്ഛികമായി പഴയ ആലോചന വരുന്നത്. പണ്ട് എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. അന്ന് പ്രായമായിട്ടില്ല എന്നു പറഞ്ഞ് ഞാന്‍ നോ പറയുകയായിരുന്നു. അയാളും ഒരു കലാകാരനാണ്. ജയിലില്‍ കിടന്ന എന്നെ ഇനി ആര് കല്യാണം കഴിക്കാന്‍ എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഈ ആലോചന വീണ്ടും കറങ്ങി തിരിഞ്ഞ് വന്നപ്പോള്‍ സമ്മതം മൂളി. എല്ലാം അറിഞ്ഞുകൊണ്ട് വന്ന ആളാണല്ലോ എന്നും കരുതി. പക്ഷേ പിന്നീടാണ് മനസ്സിലായത് കല്യാണം വേണ്ടായിരുന്നു എന്ന്. അയാള്‍ക്ക് എന്റെ പ്രൊഫഷണുമായി അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. ഞാന്‍ ഡാന്‍സ് പ്രോഗ്രാം എല്ലാം കഴിഞ്ഞ് വെളുപ്പിനൊക്കെയാണ് വീട്ടില്‍ തിരിച്ചുവരിക. അതൊന്നും അദ്ദേഹത്തിനു ഇഷ്ടമായിരുന്നില്ല. പ്രൊഫഷണ്‍ ഞാന്‍ ജീവനു തുല്യം കാണുന്ന കാര്യമാണ്. അത് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല. അങ്ങനെ പിരിയാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഡിവോഴ്സിന്റെ കാര്യങ്ങള്‍ കോടതിയില്‍ നടക്കുന്നു,’ ശാലു മേനോന്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

15 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

15 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

15 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

19 hours ago