Categories: latest news

രാജ്യാന്തര ചലച്ചിത്ര വേളയില്‍ സംവിധായകന്‍ രഞ്ജിത്തിന് കൂവല്‍; ഇതൊന്നും പുത്തരിയല്ലെന്ന് സംവിധായകന്‍

ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് കൂവല്‍. ചലച്ചിത്ര മേളയുടെ സംഘാടനത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് രഞ്ജിത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.

രഞ്ജിത്ത് പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഏതാനും പേര്‍ കൂവാന്‍ ആരംഭിച്ചു. ഉടനെ കൂവിയവര്‍ക്കെതിരെ രഞ്ജിത്ത് രംഗത്തെത്തി. കൂവലൊന്നും തനിക്ക് പുത്തരിയല്ലെന്നും കൂവാന്‍ നോക്കുന്നവര്‍ പരാജയപ്പെടുകയുള്ളൂവെന്നും രഞ്ജിത്ത് പറഞ്ഞു.

Ranjith and Pinarayi Vijayan

തിരുവനന്തപുരത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നെ വിളിച്ച് പറഞ്ഞു ഞാന്‍ പ്രസംഗിക്കുമ്പോള്‍ കൂവാന്‍ പദ്ധതിയുണ്ടെന്ന്. കൂവി തെളിയുക തന്നെ വേണം. കൂവലൊന്നും എനിക്ക് പുത്തരിയല്ല. 1976-77 എസ്.എഫ്.ഐയില്‍ തുടങ്ങിയ ജീവിതമാണ്. അതുകൊണ്ട് കൂവി തോല്‍പ്പിക്കാന്‍ നോക്കുന്നവര്‍ പരാജയപ്പെടുകയേ ഉള്ളൂവെന്നും രഞ്ജിത്ത് പറഞ്ഞു.

മമ്മൂട്ടി അഭിനയിച്ച പടത്തിന് ടിക്കറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് കുറേ പേര്‍ പ്രതിഷേധിച്ചു. ആ സിനിമ ഇനി തിയറ്ററില്‍ വരും. അപ്പോള്‍ എത്ര പേര്‍ കാണാനുണ്ടാകുമെന്ന് നമുക്ക് നോക്കാമെന്നും രഞ്ജിത്ത് പരിഹസിച്ചു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

11 hours ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

11 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

11 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago