Categories: latest news

ഏറ്റവും ആദ്യം അവന്‍ ഫോണില്‍ വിളിച്ചത് എന്നെയായിരിക്കും; ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് ടൊവിനോ

ഏഷ്യന്‍ അക്കാദമി അവാര്‍ഡ് നേടിയ സംവിധായകന്‍ ബേസില്‍ ജോസഫിന് അഭിനന്ദനങ്ങളുമായി ടൊവിനോ തോമസ്. ബേസില്‍ ജോസഫിന്റെ പല സിനിമകളിലും അഭിനയിച്ച നടനെന്ന നിലയില്‍ ബേസിലിന്റെ വളര്‍ച്ച ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും നോക്കി കാണുന്ന ആളാണ് താനെന്ന് ടൊവിനോ പറഞ്ഞു.

‘ഒരു സുഹൃത്തെന്ന നിലയിലും, അവന്റെ സംവിധാനത്തില്‍ അഭനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ,ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാന്‍ ഏറെ സന്തോഷത്തോടെ , അഭിമാനത്തോടെ നോക്കിക്കാണുന്ന വളര്‍ച്ചയാണ് @ibasiljoseph ന്റേത് .ഒരുപക്ഷെ ഈ അവാര്‍ഡ് വാങ്ങിക്കഴിഞ്ഞ് അവന്‍ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണില്‍ വിളിച്ചതും എന്നെയായിരിക്കും . മിന്നല്‍ മുരളിക്ക് വേണ്ടി ബേസില്‍ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഒരേ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും .
ഇനിയും കീഴടക്കാന്‍ ഉയരങ്ങളേറെയാണ് . വളരുക , വളരുക , മാനം മുട്ടെ വളരുക

A serious post about @ibasiljoseph on my timeline seems dramatic.എന്നാലും കിടക്കട്ടെ’ ടൊവിനോ കുറിച്ചു.

സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്സില്‍ മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ബേസില്‍ കരസ്ഥമാക്കിയത്. 16 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

 

 

 

അനില മൂര്‍ത്തി

Recent Posts

അമ്മയാണ് തന്റെ ഹീറോ: പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…

9 hours ago

കള്ള് കുടിച്ച് പോലീസ് പിടിച്ചു എന്നത് സത്യമാണ്; കിച്ചു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

9 hours ago

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

9 hours ago

മഹാലക്ഷ്മി കാവ്യയെപ്പോലെയാണ്; ദിലീപ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

9 hours ago

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

14 hours ago