Ameya Mathew
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടിയും മോഡലുമായ അമേയ മാത്യുവിന്റെ പുതിയ പോസ്റ്റ്. കല്യാണ പെണ്ണിനെ പോലെ ഒരുങ്ങി നില്‍ക്കുന്ന അമേയയെയാണ് പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഫുട്‌ബോള്‍ കയ്യില്‍ പിടിച്ചാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
‘ ഡിസംബര്‍ 18 മാര്യേജ്. ഡിസംബര്‍ 18 വേള്‍ഡ് കപ്പ്. എവിടെ പോകും. കല്യാണം ഒക്കെ പിന്നെ..Let’s go for football..The Bride with the football’ അമേയ കുറിച്ചു.
കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. താരത്തിന്റെ അടിക്കുറിപ്പുകള്‍ക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.
Ameya Mathew
തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോള്‍ഫ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
Ameya Mathew
1993 ജൂണ്‍ 2ന് ആണ് താരത്തിന്റെ ജനനം. ആക്കുളം കേന്ദ്രീയ വിദ്യാലയം, ന്യൂമാന്‍ കോളെജ്, മാര്‍ ഇവാനിയോസ് കോളെജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമേയ അഭിനയ രംഗത്ത് സജീവമാവുകയാണ് ഇപ്പോള്‍.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…