Categories: Gossips

ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള പ്രശ്‌നം എന്ത്?

സിനിമ മേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് നടന്‍മാരായ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്‌നം. ഉണ്ണി മുകുന്ദനെതിരെ രൂക്ഷ ഭാഷയിലാണ് ബാല കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചതിനു അതിനു പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകര്‍ക്ക് പോലും പ്രതിഫലം നല്‍കിയിട്ടില്ലെന്ന ഗുരുതര ആരോപണമാണ് ബാല ഒരു അഭിമുഖത്തില്‍ ഉന്നയിച്ചത്.

തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബാക്കി ആളുകള്‍ക്കെങ്കിലും പണം നല്‍കണമെന്നും ബാല ആവശ്യപ്പെട്ടു. ചിത്രത്തില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രമാണ് പണം നല്‍കിയതെന്നും അതിന്റെ ഉദ്ദേശം വേറെയാണെന്നും ബാല പരിഹസിച്ചു.

Unni Mukundan

സംവിധായകന്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ല. എല്ലാവര്‍ക്കും ആവശ്യങ്ങളുണ്ട്. പരാതി കൊടുക്കുന്നില്ല. ഉണ്ണി മുകുന്ദന്‍ നന്നാവണമെന്ന് മാത്രമാണ് ആഗ്രഹമെന്നും ബാല പറഞ്ഞു.

അതേസമയം, ബാലയുടെ ആരോപണം ഉണ്ണി മുകുന്ദന്‍ നിഷേധിക്കുകയാണ്. ബാലയ്ക്ക് അടക്കം പ്രതിഫലം നല്‍കിയിട്ടുണ്ടെന്നാണ് ഉണ്ണി മുകുന്ദനുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago