വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC) പോലൊരു സംഘടനയുടെ ആവശ്യം സിനിമയില്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്ന് നടി സ്വാസിക. സ്ത്രീകള്‍ക്ക് എന്തെങ്കിലും അതിക്രമങ്ങള്‍ നേരിട്ടാല്‍ അവര്‍ക്ക് പറയാന്‍ പൊലീസ് സ്റ്റേഷനും വനിത കമ്മിഷനും ഉണ്ടെന്നും സ്വാസിക പറഞ്ഞു. സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ സിനിമയില്‍ WCC പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അത് നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ട ധൈര്യമാണ്. WCC യില്‍ ആണെങ്കിലും വേറെ എവിടെയെങ്കിലും ആണെങ്കിലും നമ്മല്‍ ഒരു പരാതിയുമായി ചെന്നു എന്ന് വിചാരിക്ക്. അങ്ങനെ പരാതിയുമായി ചെന്നാലും നമുക്ക് ഉടനെ നീതി കിട്ടുന്നുണ്ടോ? WCC പോലൊരു സ്ഥലത്ത് എന്തിനാ പറയുന്നേ. നിങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോയി പറഞ്ഞൂടെ, വനിത കമ്മിഷനില്‍ പോയി പറഞ്ഞൂടെ..,’
‘ എന്റെ വ്യക്തിപരമായ അനുഭവം വെച്ച് നോ പറയേണ്ടിടത്ത് നോ പറഞ്ഞു കഴിഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് ബലമായി വന്ന് ഒന്നും ചെയ്യില്ല. നമ്മള്‍ ലോക്ക് ചെയ്ത റൂം നമ്മള്‍ തന്നെ തുറന്നുകൊടുക്കാതെ ആരും നമ്മുടെ അടുത്ത് വരില്ല. വേറെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനേക്കാള്‍ ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്ന സ്ഥലമാണ് സിനിമ’ സ്വാസിക പറഞ്ഞു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…