Categories: Gossips

കലാഭവന്‍ മണിയുടെ വാക്കുകള്‍ ഏറെ വേദനിപ്പിച്ചു; ദിലീപിനെ പറഞ്ഞയച്ച് നാദിര്‍ഷാ

മിമിക്രി, സ്റ്റേജ് ഷോ എന്നിവയിലൂടെ സിനിമയിലെത്തിയ കലാകാരന്‍മാരാണ് ദിലീപും കലാഭവന്‍ മണിയും നാദിര്‍ഷയും. മൂന്ന് പേരും സിനിമാ രംഗത്ത് തങ്ങളുടേതായ സ്ഥനം കണ്ടെത്തിയവര്‍. മൂവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. കലാഭവന്‍ മണിയുടെ വേര്‍പാട് തങ്ങളെ എത്രത്തോളം തളര്‍ത്തിയെന്ന് പലപ്പോഴായി ദിലീപും നാദിര്‍ഷയും തുറന്നുപറഞ്ഞിട്ടുണ്ട്.

കലാഭവന്‍ മണി ഒരു സ്റ്റേജ് ഷോയ്ക്ക് അവസരം തേടി തന്റെ അടുത്തെത്തിയതും അന്ന് സംഭവിച്ചതുമായ കാര്യങ്ങള്‍ നാദിര്‍ഷ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നാദിര്‍ഷയുടെ വാക്കുകള്‍ പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്നത് കൂടിയാണ്. എത്രത്തോളം മോശം അവസ്ഥയില്‍ നിന്നാണ് കലാഭവന്‍ മണിയെന്ന കലാകാരന്‍ ജന്മംകൊണ്ടതെന്ന് ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഒരു ഗള്‍ഫ് ഷോയുമായി ബന്ധപ്പെട്ട അനുഭവമാണ് നാദിര്‍ഷ പങ്കുവയ്ക്കുന്നത്.

‘ഒരു ഗള്‍ഫ് ഷോയില്‍ പങ്കെടുക്കാനായി മുണ്ട് ധരിച്ചെത്തിയ മണിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് ഞാന്‍ ആണ്. അന്ന് മണിയുടെ കൂടെ ടിനി ടോം ഉണ്ട്. ടിനി ഓക്കേ ആയി. മണിയെ എനിക്ക് കൊണ്ട് പോകണ്ട. മണിയെ എനിക്ക് താല്‍പര്യമായില്ല. പകരം മറ്റൊരാള്‍ സ്റ്റേജിന്റെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. എങ്ങനെ എങ്കിലും മണിയെ കട്ട് ചെയ്യുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം. മണി കുറെ പെര്‍ഫോമന്‍സ് കാണിച്ചു തന്നു. ഏറ്റവും ഒടുവില്‍ മണി എന്നോട് പറഞ്ഞു, ‘ഞാന്‍ ഈ ആന നടക്കുമ്പോലെ നടക്കും….അതിന്റെ ബാക്ക് ആണ് കൂടുതല്‍ ശ്രദ്ധേയം’ എന്ന്. ‘ഞാന്‍ ഒരു കറുത്ത പാന്റ്‌സ് ഇട്ടിട്ടാണ് അത് ചെയ്യുക’ എന്നും മണി പറഞ്ഞു. അന്ന് മണി ഉടുത്തിരുന്നത് മുണ്ടാണ്. അപ്പോള്‍ ഞാന്‍ ദേഷ്യപെട്ടു. അപ്പോള്‍ മണി ഇങ്ങനെ മറുപടി പറഞ്ഞു, ‘എനിക്ക് ഒരു കറുത്ത പാന്റാണ് ഉള്ളത്, അത് അലക്കി ഇട്ടിരിക്കുകയാണ്’ എന്ന്. ആ ഒറ്റ ഡയലോഗില്‍ ആണ് ഞാന്‍ മാണിയെ ആ ഷോയ്ക്ക് വേണ്ടി സെലക്ട് ചെയ്തത്,’ നാദിര്‍ഷ പറഞ്ഞു.

Kalabhavan Mani

അന്ന് സ്റ്റേജിന് പുറത്ത് കാത്തുനിന്ന ആള്‍ നടന്‍ ദിലീപ് ആയിരുന്നു. മണിയെ ഒഴിവാക്കി ദിലീപിനെ വിദേശ ഷോയ്ക്ക് കൊണ്ടുപോകാനായിരുന്നു നാദിര്‍ഷയുടെ താല്‍പര്യം. മണിയുടെ ജീവിതാവസ്ഥ കേട്ടപ്പോള്‍ നാദിര്‍ഷ മണിയെ തന്നെ ഷോയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ദിലീപിനോട് അടുത്ത ഷോയ്ക്ക് കൊണ്ടുപോകാം എന്ന് നാദിര്‍ഷ പറയുകയായിരുന്നു.

 

 

 

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

17 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

17 hours ago

ഞങ്ങള്‍ സുഹൃത്തുക്കളല്ല; കാവ്യയെക്കുറിച്ച് നവ്യ പറഞ്ഞത്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

17 hours ago

തന്നെ കെട്ടിപ്പിടിച്ചു; ഭര്‍ത്താവിന്റെ മകളെക്കുറിച്ച് വരലക്ഷ്മി പറയുന്നു

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…

18 hours ago

ഗ്ലാമറസ് പോസുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

18 hours ago