Manju Pillai
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ടെലിവിഷനും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. 1976 മേയ് 11 നാണ് മഞ്ജുവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
തട്ടീ മുട്ടീം എന്ന ഹാസ്യ സീരിയലില്‍ മികച്ച പ്രകടനമായിരുന്നു കെപിഎസ്‌സി ലളിതക്കൊപ്പം മഞ്ജു പിള്ളയും കാഴ്ച വെച്ചത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന പരിപാടിയുടെ വിധി കര്‍ത്താക്കളില്‍ ഒരാണ് താരം.
സംവിധായകന്‍ സുജിത്ത് വാസുദേവിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളാണ് ഉള്ളത്. ഇപ്പോള്‍ മകളെ വളര്‍ത്തുന്ന രീതിയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ‘പെണ്‍കുട്ടികള്‍ ആകുമ്പോള്‍ അമ്മമാര്‍ സ്ട്രിക്റ്റ് ആവണം അച്ഛന്‍ ഫ്രീയാകുന്നത് പോലെ അമ്മമാര്‍ക്ക് ഫ്രീയാകാന്‍ പറ്റില്ല. എന്റെ അമ്മ ഇപ്പോഴും എന്നോട് നീ എന്തിനാണ് അങ്ങനെ സംസാരിച്ചത് എന്നൊക്കെ ചോദിക്കാറുണ്ട് എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…