Gold Film
അല്‍ഫോണ്‍സ് പുത്രന്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ഗോള്‍ഡ്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസിന് എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകളെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ ഗോള്‍ഡിന് സാധിച്ചില്ലെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണം.
പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഗോള്‍ഡ്. എന്നാല്‍ പല കോമഡികളും കൃത്യമായി വര്‍ക്കൗട്ട് ആകാത്തതാണ് സിനിമയ്ക്ക് തിരിച്ചടിയായത്.
Gold Film
ഗോള്‍ഡിന് പ്രേക്ഷകരില്‍ നിന്ന് അത്ര നല്ല അഭിപ്രായമല്ല കേള്‍ക്കുന്നത്. ഇത്തവണ പുത്രേട്ടന്‍ നിരാശപ്പെടുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം. പ്രേമത്തിനും നേരത്തിനും താഴെ നില്‍ക്കുന്ന ചിത്രമെന്ന് ആദ്യ ഷോയ്ക്ക് പിന്നാലെ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് സിനിമയ്ക്ക് തിരിച്ചടിയായത്
അതേസമയം, റിലീസിന് മുന്‍പ് 50 കോടി ബിസിനസ് നേടാന്‍ ഗോള്‍ഡിന് സാധിച്ചു. അല്‍ഫോണ്‍സ് പുത്രന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോള്‍ഡ്
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…