Categories: Gossips

നിങ്ങള്‍ക്ക് ഒരാളുമായി ബന്ധപ്പെടാന്‍ താല്‍പര്യമുണ്ടെങ്കില്‍ അത് ചെയ്യുക, വിവാഹം കഴിക്കുന്നതിനു മുന്‍പ് ആണെങ്കില്‍ നന്നായി ചിന്തിക്കണം: അനുശ്രീ

സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ അനുശ്രീ പിന്നീട് ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു.

ഭര്‍ത്താവുമൊത്ത് ഒരു വര്‍ഷം മാത്രം ഒന്നിച്ചു ജീവിച്ച ശേഷം അനുശ്രീ ആ ബന്ധം ഉപേക്ഷിച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം താരം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും പിന്നീട് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു. പ്രണയിക്കുന്ന യുവതി യുവാക്കള്‍ക്ക് അനുശ്രീ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

‘പ്രണയിക്കുന്നവരോട് ഒരിക്കലും പ്രണയിക്കരുത് എന്നൊന്നും ഞാന്‍ പറയില്ല. കാരണം നമ്മള്‍ വേണ്ടെന്ന് പറയുമ്പോള്‍ ആയിരിക്കും അവര്‍ക്ക് വാശി കൂടുക. പ്രണയിക്കുന്നതില്‍ കുഴപ്പമൊന്നും ഇല്ല. ആവശ്യത്തിലധികം പ്രണയിക്കാം. നിങ്ങള്‍ക്ക് സെക്‌സ് ചെയ്യാനാണ് താല്‍പര്യമെങ്കില്‍ അയാളുടെ കൂടെ അത് ചെയ്തുകൊള്ളുക. അതും വേണ്ട എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ മുന്‍കരുതലുകള്‍ തീര്‍ച്ചയായും സ്വീകരിക്കണം,’

‘ സെക്‌സ് ചെയ്യുന്നതില്‍ തെറ്റൊന്നും ഇല്ല. പക്ഷേ കല്യാണം കഴിക്കുന്നതിനു മുന്‍പ് ആണെങ്കില്‍ രണ്ടല്ല മൂന്നുവട്ടം ചിന്തിക്കണം. കാരണം അപ്പോഴത്തെ എടുത്തുചാട്ടം ചിലപ്പോള്‍ നിങ്ങളുടെ കുടുംബത്തെ മൊത്തമായി ബാധിക്കും. അപ്പുറത്തുള്ള ആളുടെ കുടുംബത്തെയും അത് ബാധിക്കും,’ അനുശ്രീ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ലുക്കുമായി അമല പോള്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

7 hours ago

സ്റ്റൈലിഷ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ചിരിച്ചിത്രങ്ങളുമായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അതിസുന്ദരിയായി നൂറിന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗംഭീര പോസുമായി സ്രിന്റ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ദീപ്തി സതി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി.…

7 hours ago