Categories: latest news

സിനിമയില്‍ എത്തിയില്ലെങ്കില്‍ സൈന്യത്തില്‍ ചേര്‍ന്നേനെ: ഉണ്ണി മുകുന്ദന്‍

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.

ഇപ്പോള്‍ താന്‍ സിനിമയില്‍ വന്നതിനെക്കുറിച്ച് പറയുകയാണ് താരം. ലോഹിതദാസിന്റെ നമ്പര്‍ കണ്ടെത്തി തന്നത് തന്റെ അച്ഛനാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. പിന്നീട് അദ്ദേഹത്തിന് കത്തെഴുതി. അഭിനയിക്കാന്‍ നല്ലൊരു വേഷവും ലഭിച്ചു. എന്നാല്‍ സിനിമയില്‍ വന്നില്ലെങ്കില്‍ താന്‍ സൈന്യത്തില്‍ ചേര്‍ന്നേനെ എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

അടിപൊളി ലുക്കുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

അതിസുന്ദരിയായി കാവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ക്യൂട്ട് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

2 days ago