Categories: Gossips

മമ്മൂക്കയോ ലാലേട്ടനോ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ മുടി നരപ്പിച്ച് ഇറങ്ങും; കടുവ രണ്ടാം ഭാഗത്തെ കുറിച്ച് പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയാണ് കടുവ. ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. പൃഥ്വിരാജ് അടക്കമുള്ളവര്‍ വിജയാഘോഷങ്ങളില്‍ പങ്കെടുത്തു.

കടുവ രണ്ടാം ഭാഗത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കടുവയ്ക്ക് ഒരു രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ തന്നെ സ്ഥിരീകരണമുണ്ടായിരുന്നു.

Mammootty and Mohanlal

കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന മാസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ കുരിയാച്ചന്റെ പിതാവിന്റെ കഥാപാത്രത്തെ അടക്കം കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവ് കോരത് മാപ്പിളയായി ആര് വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ ഈ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഇവരൊന്നും സമ്മതിച്ചില്ലെങ്കില്‍ മുടി നരപ്പിച്ച് താന്‍ തന്നെ ആ വേഷവും ചെയ്യുമെന്നും പൃഥ്വി പറഞ്ഞു.

‘ തിരക്കഥാകൃത്ത് ജിനുവിനോട് ഞാന്‍ പറഞ്ഞു, കടുവാക്കുന്നേല്‍ കോരത് മാപ്പിളയായി മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ എത്തണമെന്നാണ് എന്റെ ആഗ്രഹം. അവരാരും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ നരയിട്ട് ഇറങ്ങുമെന്നും പറഞ്ഞിട്ടുണ്ട്,’ പൃഥ്വി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago