Prithviraj (Kaduva)
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയാണ് കടുവ. ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. പൃഥ്വിരാജ് അടക്കമുള്ളവര്‍ വിജയാഘോഷങ്ങളില്‍ പങ്കെടുത്തു.
കടുവ രണ്ടാം ഭാഗത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കടുവയ്ക്ക് ഒരു രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ തന്നെ സ്ഥിരീകരണമുണ്ടായിരുന്നു.
Mammootty and Mohanlal
കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന മാസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ കുരിയാച്ചന്റെ പിതാവിന്റെ കഥാപാത്രത്തെ അടക്കം കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവ് കോരത് മാപ്പിളയായി ആര് വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ ഈ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഇവരൊന്നും സമ്മതിച്ചില്ലെങ്കില്‍ മുടി നരപ്പിച്ച് താന്‍ തന്നെ ആ വേഷവും ചെയ്യുമെന്നും പൃഥ്വി പറഞ്ഞു.
‘ തിരക്കഥാകൃത്ത് ജിനുവിനോട് ഞാന്‍ പറഞ്ഞു, കടുവാക്കുന്നേല്‍ കോരത് മാപ്പിളയായി മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ എത്തണമെന്നാണ് എന്റെ ആഗ്രഹം. അവരാരും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ നരയിട്ട് ഇറങ്ങുമെന്നും പറഞ്ഞിട്ടുണ്ട്,’ പൃഥ്വി പറഞ്ഞു.
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…