നടി മഞ്ജിമ മോഹന്‍ വിവാഹിതയായി. തമിഴ് യുവതാരം ഗൗതം കാര്‍ത്തിക്കാണ് വരന്‍. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ചെന്നൈയിലെ Green Meadows റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
തന്റെ പ്രണയം വെളിപ്പെടുത്തി മഞ്ജിമ പങ്കുവെച്ച കുറിപ്പ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നഷ്ടപ്പെട്ടിരുന്നപ്പോഴാണ് ഒരു കാവല്‍ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് എത്തിയത്. ജീവിതത്തെ കുറിച്ചുള്ള എന്റെ വീക്ഷണം നീ മാറ്റിമറിക്കുകയും ഞാന്‍ എത്രത്തോളം ഭാഗ്യവതിയാണെന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിക്കുകയും ചെയ്തു. എന്റെ കുറവുകള്‍ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നിങ്ങള്‍ എന്നെ പഠിപ്പിച്ചു. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതിനുള്ള കാരണവും അതു തന്നെയാണ്. നിങ്ങള്‍ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാം ആയിരിക്കും.’ എന്നാണ് ഗൗതമിനെ കുറിച്ച് മഞ്ജിമയുടെ വാക്കുകള്‍
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…