Categories: Gossips

ഉണ്ണി മുകുന്ദന്റെ നായികയാവാന്‍ ആ നടി സമ്മതിച്ചില്ല; തുറന്നുപറഞ്ഞ് സംവിധായകന്‍

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. അനൂപ് പന്തളമാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെ കുറിച്ച് സംവിധായകന്‍ അനൂപ് പന്തളം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ നായികയാവാന്‍ ഒരു പ്രമുഖ നടിയെ വിളിച്ചിട്ട് ആ നടി പറ്റില്ലെന്ന് പറഞ്ഞെന്ന് അനൂപ് വെളിപ്പെടുത്തുന്നു. താനും ഉണ്ണി മുകുന്ദനും നടിയെ മാറിമാറി വിളിച്ചിട്ടും അഭിനയിക്കാന്‍ തയ്യാറായില്ലെന്നും സംവിധായകന്‍ പറഞ്ഞു.

Unni Mukundan

‘ സിനിമയ്ക്ക് നായികയായി ഉണ്ണി ഒരാളെ സജസ്റ്റ് ചെയ്തിരുന്നു. കുറേ പ്രാവശ്യം അവരെ വിളിച്ചു. വലിയ കാര്യത്തില്‍ ഉണ്ണി മുകുന്ദന്‍ അവരെ വിളിച്ചു പറയുകയും ചെയ്തു. എന്നോടും ഉണ്ണി അവരെ കുറിച്ച് സംസാരിച്ചിരുന്നു. ഞാന്‍ ഇതിന് മുമ്പ് അവരെ ഒന്ന് പ്രാങ്ക് ചെയ്തിരുന്നു. ആദ്യം ഞാന്‍ വിളിച്ച് സംസാരിച്ചു. കഥ പറയാന്‍ വിളിക്കുകയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടും കൂടിയാണെന്നൊക്കെ അവരോട് പറഞ്ഞു. ആദ്യമേ നടി ചിരിക്കുകയാണ്. കുറേ നേരം ചിരിച്ച് കൊണ്ടേ ഇരുന്നു. ചേട്ടാ എനിക്ക് അറിയാം പ്രാങ്കല്ലെ എന്നൊക്കെ പറഞ്ഞു. അത് കഴിഞ്ഞിട്ട് ഉണ്ണിയുടെ പ്രൊഡക്ഷനില്‍ നിന്നും വിപിന്‍ വിളിച്ചു. എന്നിട്ട് ഒന്നും ഒരു രക്ഷയുമില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും വിളിച്ചു. ഇതാണ് എന്റെ സിനിമയുടെ കഥ, ഉണ്ണി ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് ഷെഫീക്ക് എന്നാണ്. കഥാപാത്രത്തിന് മൂലക്കുരുവാണ് എന്നൊക്കെ ഞാന്‍ പറയാന്‍ തുടങ്ങി. അതും കൂടെ കേള്‍ക്കുമ്പോഴേക്കും ആ നടി ചിരിയാണ്. അവരെയും കുറ്റം പറയാന്‍ പറ്റില്ല. ആരായാലും പ്രാങ്കാണെന്ന് സംശയിച്ച് പോകും. ആ നടി എന്ത് ചിരിയായിരുന്നുവെന്നോ എന്നിട്ട് ആ കഥാപാത്രം അവര്‍ ചെയ്തില്ല,’ അനൂപ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 day ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago