ഗ്ലാമറസ് ലുക്കില്‍ പുതിയ ചിത്രം പങ്കുവെച്ച് മീനാക്ഷി രവീന്ദ്രന്‍. സ്റ്റൈലിഷായാണ് താരത്തെ പുതിയ ചിത്രങ്ങള്‍ കാണുന്നത്.
‘ Tag your വായാടി !! അല്ല പിന്നെ…അവന്മാര്‍ക്ക് പോസ്റ്റ് വേണമത്രേ പോസ്റ്റ്’ എന്ന ക്യാപ്ഷനോടെയാണ് താരം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. അഭിനേത്രിയായും അവതാരകയായും മത്സരാര്‍ത്ഥിയായുമെല്ലാം മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്.
അഭിനയ കലയോടൊപ്പം മോഡലിങ്ങും സജീവമായി കൊണ്ടുപോകുന്ന മീനാക്ഷിയുടെ ഫൊട്ടോഷൂട്ടുങ്ങള്‍ പലതും വൈറലുമായിരുന്നു. വനിതയുടെയടക്കം കവര്‍ പേജിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നായിക നായകന്‍ എന്ന മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ടെലിവിഷന്‍ രംഗത്തേക്ക് കടന്നു വരുന്നത്. മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിന് സംവിധായകന്‍ ലാല്‍ ജോസ് മുഖ്യ വിധികര്‍ത്താവായി എത്തിയ പരിപാടിയില്‍ മീനാക്ഷിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷമാണ് താരം മിനിസ്‌ക്രീനില്‍ സജീവമാകുന്നത്.
Meenakshi Raveendran
പിന്നീട് അവാര്‍ഡ് നിശകളിലടക്കം അവതാരികയായി തിളങ്ങിയ താരം ജനപ്രിയ ഷോ ഉടന്‍ പണത്തിന്റെ രണ്ടാം ഭാഗത്തിലും അവതാരികയായി എത്തിയരുന്നു. മറിമായം എന്ന ടെലി സീരിസിലും മീനക്ഷി ഒരിടയ്ക്ക് അഭിനയിച്ചിരുന്നു. മാലിക്, ഹൃദയം അടക്കമുള്ള സിനിമകളിലും അഭിനയിച്ച മീനാക്ഷി മികച്ച നര്‍ത്തകി കൂടിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് മീനാക്ഷിയെ ഫോളോ ചെയ്യുന്നത്.
ആലപ്പുഴ ജില്ലയിലെ മരാരികുളം സ്വദേശിനിയായ മീനാക്ഷിയുടെ ജനനം 1996 ജൂലൈ 12നാണ്. തട്ടുംപുറത്ത് അച്യുതന്‍ ആണ് മീനാക്ഷിയുടെ അരങ്ങേറ്റ ചിത്രം. മാലിക്കില്‍ ഫഹദ് ഫാസിലിന്റെ മകളായി എത്തി മികച്ച പ്രകടനമായരുന്നു മീനാക്ഷിയുടേത്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…