Categories: Gossips

‘ഒരാള്‍ വന്ന് എന്റെ ദേഹത്ത് അനാവശ്യമായി തട്ടി, അയാളുടെ മുന്നില്‍ പോയി നിന്ന് ഞാന്‍ അലറി വിളിച്ചു’; ദുരനുഭവം തുറന്നുപറഞ്ഞ് ജോമോള്‍

ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ജോമോള്‍. ഭര്‍ത്താവിനും മക്കള്‍ക്കും അമ്മയ്ക്കും ഒപ്പം ലുലു മാളില്‍ സിനിമ കാണാന്‍ പോയപ്പോളാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് താരം പറയുന്നു.

‘ ഭര്‍ത്താവിനും മക്കള്‍ക്കും അമ്മയ്ക്കും ഒപ്പം ലുലു മാളില്‍ സിനിമ കാണാന്‍ പോയതായിരുന്നു. മുന്നിലൂടെ വന്ന മൂന്ന് പേരില്‍ ഒരുത്തന്‍ എന്നെ അനാവശ്യമായി തട്ടിയിട്ട് പോയി. അപ്പോള്‍ എനിക്ക് എന്താണ് തോന്നിയതെന്ന് എനിക്ക് അറിയില്ല. ഞാന്‍ തന്നെയാണോ പ്രതികരിച്ചതെന്നും അറിയില്ല. തട്ടിയിട്ട് പോയ ആളുടെ മുന്നില്‍ പോയി നിന്ന് ഞാന്‍ അലറി. ഒറ്റ സെക്കന്റ് ലുലു മാളിന്റെ രണ്ട് ഫ്‌ളോര്‍ സൈലന്റ് ആയി,’ ജോമോള്‍ പറഞ്ഞു.

‘ അയാള്‍ മനപ്പൂര്‍വ്വം തെറ്റ് ചെയ്തതായിരുന്നില്ല എങ്കില്‍ ഒരിക്കലും എന്നോട് ക്ഷമ പറയില്ലായിരുന്നു. എന്താണ് കാണിച്ചതെന്ന് ചോദിച്ചപ്പോള്‍ സോറി മാഡം ഇനി ചെയ്യില്ല എന്നുപറഞ്ഞ് കൈ കൂപ്പി. ആ അനുഭവം ഞാന്‍ ഒരിക്കലും മറക്കില്ല. പൊതു സ്ഥലത്തുവെച്ച് ഒച്ചവെച്ചപ്പോള്‍ എന്റെ മക്കളും ഒന്ന് ഞെട്ടി’ ജോമോള്‍ കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

പുഞ്ചിരിയഴകുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

അടിപൊളി പോസുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

20 hours ago

സാരിയില്‍ അടിപൊളിയായി നിഖില

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

20 hours ago

ഗ്ലാമറസ് പോസുമായി അനാര്‍ക്കലി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

സാരിയില്‍ മനോഹരിയായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago