Categories: Gossips

ഇത് മലയാളികള്‍ക്ക് സുപരിചിതയായ നടി; ആളെ മനസ്സിലായോ?

സിനിമ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. സമീപകാലത്ത് ഒട്ടേറെ നല്ല സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഈ ചിത്രത്തിലുള്ളത്. ആരാണെന്ന് മനസ്സിലായോ?

ഒറ്റ നോട്ടത്തില്‍ ഈ നടിയെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. നടി ഷീലു എബ്രഹാം ആണ് ഇത്. തന്റെ കുട്ടിക്കാല ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ കവര്‍ ചിത്രമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന ചിത്രമാണിത്.

‘മധുരപ്പതിനേഴ്’ എന്ന ക്യാപ്ഷനോടെയാണ് പഴയകാല ചിത്രം ഷീലു പങ്കുവെച്ചിരിക്കുന്നത്.

മംഗ്ലീഷ്, ഷീ ടാക്സി,പുതിയ നിയമം,ആടുപുലിയാട്ടം,പട്ടാഭിരാമന്‍,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

നഴ്സായിരുന്നു ഷീലു. നഴ്സിങ് ജോലി വിട്ടിട്ട് ഇപ്പോള്‍ വര്‍ഷങ്ങളായി. പഠനത്തിന് ശേഷം ശീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്സിങ് ജോലി വിട്ടത്. വ്യവസായിയും നിര്‍മാതാവുമായ അബ്രഹാം മാത്യുവാണ് ശീലുവിന്റെ ഭര്‍ത്താവ്.

 

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

5 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

5 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

5 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago