Categories: Gossips

‘ഈ ടൈപ്പ് നടിമാരെ എനിക്ക് ഇഷ്ടമല്ല’; രശ്മിക മന്ദാനയെ കുത്തി റിഷഭ് ഷെട്ടി

കാന്താര എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കന്നഡ താരമാണ് റിഷഭ് ഷെട്ടി. മലയാളത്തിലും താരത്തിനു ഇപ്പോള്‍ ഏറെ ആരാധകരുണ്ട്. റിഷഭ് ഷെട്ടിയുടെ ഒരു അഭിമുഖത്തിലെ ഏതാനും ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടി രശ്മിക മന്ദാനയെ ട്രോളിയാണ് റിഷഭിന്റെ വാക്കുകള്‍.

രശ്മിക മന്ദാനയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് റിഷഭ് ഷെട്ടി പറയുന്നു. രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റിഷഭ് ഷെട്ടി.

‘ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നതെന്ന് ഞാന്‍ തീരുമാനിക്കുന്നത്. കാരണം അവര്‍ക്ക് മുന്നില്‍ വേറെ തടസ്സങ്ങള്‍ കാണില്ല. നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ (കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിക്കുന്നു) എനിക്ക് ഇഷ്ടമല്ല. സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണ്. അവര്‍ യഥാര്‍ഥ കലാകാരികളാണ്. മികച്ച നടിമാരാണ് ഇവര്‍,’ റിഷഭ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago