കാന്താര എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കന്നഡ താരമാണ് റിഷഭ് ഷെട്ടി. മലയാളത്തിലും താരത്തിനു ഇപ്പോള്‍ ഏറെ ആരാധകരുണ്ട്. റിഷഭ് ഷെട്ടിയുടെ ഒരു അഭിമുഖത്തിലെ ഏതാനും ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടി രശ്മിക മന്ദാനയെ ട്രോളിയാണ് റിഷഭിന്റെ വാക്കുകള്‍.
രശ്മിക മന്ദാനയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് റിഷഭ് ഷെട്ടി പറയുന്നു. രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റിഷഭ് ഷെട്ടി.
‘ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നതെന്ന് ഞാന്‍ തീരുമാനിക്കുന്നത്. കാരണം അവര്‍ക്ക് മുന്നില്‍ വേറെ തടസ്സങ്ങള്‍ കാണില്ല. നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ (കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിക്കുന്നു) എനിക്ക് ഇഷ്ടമല്ല. സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണ്. അവര്‍ യഥാര്‍ഥ കലാകാരികളാണ്. മികച്ച നടിമാരാണ് ഇവര്‍,’ റിഷഭ് പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…