Categories: latest news

‘നല്ല സമയം’ റിലീസ് മാറ്റി

ഒമര്‍ ലുലു ചിത്രം നല്ല സമയത്തിന്റെ റിലീസ് മാറ്റി. നവംബര്‍ 35 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നവംബര്‍ 25 ന് റിലീസ് ഉണ്ടാകില്ല. ഡിസംബര്‍ ആദ്യ വാരത്തിലേക്ക് റിലീസ് മാറ്റിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, നല്ല സമയവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. നടി ഷക്കീലയായിരുന്നു മുഖ്യാതിഥി. എന്നാല്‍ പിന്നീട് ട്രെയ്‌ലര്‍ ലോഞ്ച് ഉപേക്ഷിച്ചു.

Omar Lulu

ഷക്കീലയായതുകൊണ്ടാണ് ഹൈലൈറ്റ് മാള്‍ അധികൃതര്‍ ട്രെയ്‌ലര്‍ ലോഞ്ചിന് അനുമതി നിഷേധിച്ചതിതെന്ന് ഒമര്‍ ലുലു അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഷക്കീല മുഖ്യാതിഥിയായി എത്തുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി അനുമതി നിഷേധിച്ചതെന്നുമാണ് ഹൈലൈറ്റ് മാള്‍ അധികൃതര്‍ വിശദീകരണം നല്‍കിയത്.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

5 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

10 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

10 hours ago