Categories: latest news

അര്‍ജന്റീന തോറ്റു; മെസിക്കൊപ്പം എയറില്‍ പോയി മീനാക്ഷിയും !

ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍ കടുത്ത നിരാശയിലാണ്. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരെന്ന് വിധിയെഴുതിയ സൗദി അറേബ്യയോട് അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. അര്‍ജന്റീനയുടെ എതിരാളികള്‍ പോലും ഇങ്ങനെയൊരു തോല്‍വി സ്വപ്‌നത്തില്‍ പോലും കണ്ടുകാണില്ല.

അര്‍ജന്റീനയുടെ തോല്‍വിയില്‍ സാധാരണക്കാരായ ആരാധകര്‍ മാത്രമല്ല സിനിമ താരങ്ങളും രാഷ്ട്രീയക്കാരും ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെസിപ്പട കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നാണ് ഇവരുടെയെല്ലാം വിശ്വാസം.

ഇപ്പോള്‍ ഇതാ അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി മീനാക്ഷി. വീടിന്റെ മതിലില്‍ വെച്ചിരിക്കുന്ന മെസിയുടെ കുഞ്ഞന്‍ കട്ടൗട്ടിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്.

‘On Air, തിരുമ്പി വന്തിടുവേന്‍’ എന്നാണ് മീനാക്ഷിയുടെ ക്യാപ്ഷന്‍. നിമിഷനേരം കൊണ്ട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

5 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

10 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

10 hours ago