Meenakshi
ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍ കടുത്ത നിരാശയിലാണ്. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരെന്ന് വിധിയെഴുതിയ സൗദി അറേബ്യയോട് അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. അര്‍ജന്റീനയുടെ എതിരാളികള്‍ പോലും ഇങ്ങനെയൊരു തോല്‍വി സ്വപ്‌നത്തില്‍ പോലും കണ്ടുകാണില്ല.
അര്‍ജന്റീനയുടെ തോല്‍വിയില്‍ സാധാരണക്കാരായ ആരാധകര്‍ മാത്രമല്ല സിനിമ താരങ്ങളും രാഷ്ട്രീയക്കാരും ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെസിപ്പട കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നാണ് ഇവരുടെയെല്ലാം വിശ്വാസം.
ഇപ്പോള്‍ ഇതാ അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി മീനാക്ഷി. വീടിന്റെ മതിലില്‍ വെച്ചിരിക്കുന്ന മെസിയുടെ കുഞ്ഞന്‍ കട്ടൗട്ടിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്.
‘On Air, തിരുമ്പി വന്തിടുവേന്‍’ എന്നാണ് മീനാക്ഷിയുടെ ക്യാപ്ഷന്‍. നിമിഷനേരം കൊണ്ട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…