Categories: latest news

പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കില്‍ സുവര്‍ണ ഹരിദാസ്

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സുവര്‍ണ വര്‍ഗീസ്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ ഈ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ സുന്ദരിയായി തിളങ്ങിയിരിക്കുകയാണ് താരം.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന അഭിനേത്രിയാണ് സുവര്‍ണ മാത്യു. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ സീരിയലുകളിലും താരം സജീവമായിരുന്നു. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിത മുഖമാണ് സുവര്‍ണയുടേത്.

ലയണ്‍, മഴത്തുള്ളിക്കിലുക്കം എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദിലീപിന്റെ ചേച്ചിയുടെ വേഷത്തിലാണ് സുവര്‍ണ അഭിനയിച്ചത്. ഈ രണ്ട് സിനിമകളിലേയും അഭിനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രം നേരറിയാന്‍ സിബിഐയിലെ മായ എന്ന കഥാപാത്രവും സുവര്‍ണയുടെ അഭിനയ ജീവിതത്തില്‍ ഏറെ നിര്‍ണായകമായി.

കോട്ടയം ജില്ലയിലെ പാലായിലാണ് സുവര്‍ണ ജനിച്ചത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ സുവര്‍ണ പങ്കെടുത്തിട്ടുണ്ട്. 1992 ല്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. മിസ് കേരള വിജയി ആകുന്നതിനു മുന്‍പ് മിമിക്‌സ് പരേഡ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ ആയിരുന്നു സുവര്‍ണയുടെ രണ്ടാമത്തെ ചിത്രം.

Suvarna

2003 ലായിരുന്നു സുവര്‍ണയുടെ വിവാഹം. വര്‍ഗീസ് ജേക്കബ് ആണ് സുവര്‍ണയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകളുണ്ട്. വിവാഹശേഷമാണ് സിനിമയില്‍ അത്ര സജീവമല്ലാതെ ആയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്.

 

 

 

 

 

അനില മൂര്‍ത്തി

Recent Posts

മറ്റൊരു പുരുഷനെ ചുംബിക്കാന്‍ തനിക്ക് പറ്റില്ല: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

3 hours ago

ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; ദുരനുഭവം പറഞ്ഞ് മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

3 hours ago

ഓസിയുണ്ടെങ്കില്‍ നന്നായേനെ; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

3 hours ago

ഗ്ലാമറസ് പോസുമായി സാധിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…

10 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago