മോഡേണ്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി നടി പാര്‍വതി തിരുവോത്ത്. വണ്ടര്‍ വുമണ്‍ സിനിമയുടെ പ്രൊമോഷന് വേണ്ടിയെടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
മലയാളത്തില്‍ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് പാര്‍വതി തിരുവോത്ത്. 2006 ല്‍ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിലും തമിഴിലുമായി കരുത്തുറ്റ കഥാപാത്രങ്ങളെ പാര്‍വതി അവതരിപ്പിച്ചു. 1988 ഏപ്രില്‍ ഏഴിനാണ് പാര്‍വതിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 34 വയസ്സാണ് പ്രായം.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചതോടെയാണ് പാര്‍വതി സിനിമയില്‍ സജീവമായത്. വിനോദയാത്ര, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ചാര്‍ലി, കൂടെ, ഉയരെ, വൈറസ്, ആണും പെണ്ണും, ആര്‍ക്കറിയാം എന്നിവയാണ് പാര്‍വതിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…
മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…