Ann Augustin
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്‍. നടന്‍ അഗസ്റ്റിന്റെ മകള്‍ എന്ന ലേബലിലാണ് താരം സിനിമയിലെത്തിയതെങ്കിലും പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ ആന്‍ മലയാളത്തില്‍ ഏറെ ശ്രദ്ധ നേടി. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് താരം തുറന്നുപറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണ്‍ ആയിരുന്നു ആന്‍ അഗസ്റ്റിന്റെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. പിന്നീട് വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു.
Ann Augustin
‘പെട്ടെന്നു തീരുമാനമെടുക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ ഞാന്‍ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്. അതിലൊന്നും കുറ്റബോധവുമില്ല. തെറ്റായ ആ തീരുമാനങ്ങള്‍ കൊണ്ടാണ് ഇന്നു സന്തോഷത്തോടു കൂടി ഇരിക്കുന്നത്. വിധിയില്‍ വിശ്വസിക്കുന്ന ആളാണു ഞാന്‍. ജീവിതത്തില്‍ ഇതെല്ലാം എന്നായാലും സംഭവിക്കേണ്ടതു തന്നെയായിരുന്നു. തെറ്റുകള്‍ മനസ്സിലാക്കി മുന്നോട്ടു നടക്കാനായെന്നത് വലിയ കാര്യമായി തോന്നുന്നു. പെട്ടന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം,’ ആന്‍ പറഞ്ഞു.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…
മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…