Categories: latest news

‘ആള്‍ക്കാര് കാശ് കൊടുത്ത് സിനിമയ്ക്ക് പോകുമ്പോള്‍ അവര്‍ അഭിപ്രായം പറയുമല്ലോ’; അഞ്ജലി മേനോന്റെ വിവാദ പ്രസ്താവനയോട് പ്രതികരിച്ച് വിനീത് ശ്രീനിവാസന്‍

സിനിമ റിവ്യു ചെയ്യുന്നവര്‍ സിനിമയുടെ സാങ്കേതികതയെ കുറിച്ച് പഠിച്ചിരിക്കണമെന്ന സംവിധായിക അഞ്ജലി മേനോന്റെ വിവാദ പ്രസ്താവനയോട് പ്രതികരിച്ച് വിനീത് ശ്രീനിവാസന്‍. അതൊക്കെ ഓരോരുത്തരുടെ അഭിപ്രായമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മറുപടിയായി വിനീത് പറഞ്ഞു.

‘ആള്‍ക്കാര് കാശ് കൊടുത്ത് സിനിമയ്ക്ക് പോകുമ്പോള്‍ ആള്‍ക്കാര് അഭിപ്രായം പറയുമല്ലോ. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാകും. ആള്‍ക്കാര്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് പല കാര്യങ്ങളും തിരുത്താന്‍ സാധിച്ചിട്ടുണ്ട്,’ വിനീത് പറഞ്ഞു.

Anjali Menon

നിരൂപണം ചെയ്യുന്ന ആള്‍ക്ക് സിനിമയുടെ സാങ്കേതിക വശങ്ങളെ പറ്റി അറിവുണ്ടാകേണ്ടത് അത്യാവശ്യമാണെന്നാണ് അഞ്ജലി പറഞ്ഞത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജലി. ‘പലപ്പോഴും നിരൂപകര്‍ക്ക് സിനിമയുടെ സാങ്കേതികതയെപ്പറ്റി അറിവുണ്ടാകില്ല. അത് അറിയേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന്. എനിക്ക് ഏറ്റവും ചിരി വരാറുള്ളത് സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ്. എന്താണ് അത്? എഡിറ്റിങ് എന്ന പ്രക്രിയ എന്താണ്? അത് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം, ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുന്‍പേ. ഒരു സിനിമയുടെ പേസ് എന്തായിരിക്കണമെന്ന് ഒരു ഡയറക്ടര്‍ തീരുമാനിച്ചിട്ടുണ്ടാവുമല്ലോ. ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകള്‍ താരതമ്യം ചെയ്തിട്ടൊക്കെ ഇവര്‍ സംസാരിക്കും. അത് അങ്ങനെയല്ല വേണ്ടത്,’ അഞ്ജലി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

10 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

10 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

10 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

10 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago