ജനപ്രിയ വെബ് സീരിസായ കരിക്കിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. വിവാഹ ചിത്രങ്ങള്‍ അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
വടകര സ്വദേശിനിയായ ശിഖ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അര്‍ജുന്‍. ഇരുവരുടെയും പ്രണയവിവാഹമാണ്. കരിക്കില്‍ നടനായും തിരക്കഥാകൃത്തായും സംവിധായകനായും അര്‍ജുന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ടാന്‍സ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
തര്‍ക്കങ്ങളും പിണക്കങ്ങളും പറഞ്ഞ് പരിഹരിച്ച് ഒന്നായി എന്‍എം…
തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്നാട്…
ഹന്‍സിക കൃഷ്ണയുടെ ഇന്‍സ്റ്റ?ഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ കണ്ടന്റ് ലീക്കായത്…
ബോളിവുഡില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി…
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കുതിര സവാരി…
കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍…