Parvathy Thiruvothu
സിനിമയിലെ ശക്തമായ കഥാപാത്രങ്ങള്‍ പോലെ തന്നെ റിയല്‍ ലൈഫിലെ ശക്തമായ നിലപാടുകള്‍ കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ട താരമാണ് പാര്‍വതി തിരുവോത്ത്. വണ്ടര്‍ വുമണ്‍ എന്ന ചിത്രമാണ് പാര്‍വതിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ പ്രെഗ്നന്‍സിയെ കുറിച്ച് പാര്‍വതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മാതൃത്വം പലര്‍ക്കും പല വിധത്തിലാണ്. വ്യക്തി സ്വാതന്ത്ര്യത്തിലേക്കും വ്യക്തിപരമായ കാര്യങ്ങളിലേക്കും ആരും ചൂഴ്ന്ന് ഇറങ്ങരുത്. ചിലര്‍ അമ്മയായി എന്നറിഞ്ഞാല്‍ എങ്ങനെയായിരുന്നു പ്രസവം എന്നാണ് മറ്റ് ചിലര്‍ക്ക് ആദ്യം അറിയേണ്ടത്. പലര്‍ക്കും അത് തുറന്നുപറയാന്‍ ഇഷ്ടമുണ്ടാകില്ല. പിന്നെ എന്തിനാണ് അതൊക്കെ ചോദിക്കുന്നതെന്നാണ് പാര്‍വതിയുടെ ചോദ്യം.
Parvathy Thiruvothu
ഗര്‍ഭിണികളുടെ വയര്‍ തൊട്ടുനോക്കുന്നത് പതിവാണ്. ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്യാന്‍ പാടില്ല. അത് മറ്റൊരാളുടെ ശരീരമാണ്. അനുവാദം ചോദിച്ചു മാത്രമേ അത് ചെയ്യാന്‍ പാടൂ. ഓരോരുത്തരുടേയും വ്യക്തിപരമായ സ്‌പേസിനെ ബഹുമാനിക്കണം – പാര്‍വതി പറഞ്ഞു.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…