Categories: latest news

പന്തയം വെച്ച യുവാവിനെ കാണാന്‍ ഒമര്‍ ലുലു കോഴിക്കോട്ടേക്ക്; കൊടുക്കുമോ അഞ്ച് ലക്ഷം?

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പന്തയം വെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ കപ്പ് അടിക്കുമെന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രവചനം. എന്നാല്‍ ഇംഗ്ലണ്ട് കപ്പ് അടിക്കുമെന്നും ബെറ്റിനുണ്ടോ എന്നുമാണ് കോഴിക്കോട് സ്വദേശിയായ നിഥിന്‍ ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

ഒടുവില്‍ ഒമര്‍ ലുലു നിഥിന്റെ വെല്ലുവിളി സ്വീകരിച്ചു. അഞ്ച് ലക്ഷത്തിനു പന്തയം വെച്ചു. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനെ തോല്‍പ്പിച്ചു. നിഥിനുമായുള്ള പന്തയത്തില്‍ ഒമര്‍ ലുലുവും തോറ്റു ! അഞ്ച് ലക്ഷത്തിനാണ് ഒമര്‍ ലുലുവും നിഥിനും പന്തയം വെച്ചത്.

ഇപ്പോള്‍ ഇതാ പന്തയം വെച്ച നിഥിനെ കാണാന്‍ കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ടിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ബെറ്റ് വെച്ച അഞ്ച് ലക്ഷം രൂപ ഒമര്‍ നിഥിന് നല്‍കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Omar Lulu

‘ ഇന്ന് കോഴിക്കോട്. ബെറ്റ് വെച്ച നിഥിനെ കാണാന്‍’ എന്നാണ് ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കോഴിക്കോട് യാത്രയുടെ ചിത്രങ്ങളും ഒമര്‍ പങ്കുവെച്ചിട്ടുണ്ട്. ഇനി അഞ്ച് ലക്ഷം രൂപ ഒമര്‍ നിഥിന് കൊടുക്കുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി !

അനില മൂര്‍ത്തി

Recent Posts

ആഘോഷപ്പൊലിമയിൽ ദിയ കൃഷ്ണ; ഒപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…

11 hours ago

മോഹൻലാൽ സാറിന്റെ അഭിപ്രായം അറിയണം; ദൃശ്യം ക്ലൈമാക്സിന് മുൻപ് നേരിട്ട് വിളിച്ച് അജയ് ദേവ്ഗൺ

'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…

11 hours ago

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

18 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

18 hours ago