Categories: latest news

നടന്‍ മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്ണ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വിഖ്യാത തെലുങ്ക് നടനും സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80 വയസ്) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാല് മണിയോടെ ഹൈദരബാദിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഇന്നലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു.

350 ഓളം സിനിമകളില്‍ അഭിനയിച്ച ഖട്ടമനേനി ശിവ രാമ കൃഷ്ണ മൂര്‍ത്തി എന്ന കൃഷ്ണ ഒരുകാലത്ത് തെലുങ്കിലെ മിന്നും താരമായിരുന്നു. സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2009 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് കൃഷ്ണയുടെ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിര ദേവി മരിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി അഞ്ജന മോഹന്‍

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…

13 hours ago

നീലയില്‍ ഗംഭീര ചിത്രങ്ങളുമായി റെബ

നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…

13 hours ago

ചിരിയഴകുമായി കല്യാണി

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് പോസുമായി സാധിക വേണുഗോപാല്‍

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…

14 hours ago

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ പുതിയ ടാറ്റൂവുമായി മലൈക

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

1 day ago

സല്‍മാന്‍ ഖാന് ഐശ്വര്യയെ മര്‍ദ്ദിച്ചു; താരം അത് മറച്ചുവെച്ചു

ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…

1 day ago