സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടി ചാന്ദിനി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
ചാന്ദിനിയുടെ ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഏതാനും ആളുകള്‍ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ കമന്റ് ചെയ്ത സദാചാരവാദിക്ക് കിടിലന്‍ മറുപടിയാണ് ചാന്ദിനി കൊടുത്തത്.
ചാന്ദിനിയുടെ ചിത്രത്തിനു താഴെ ‘സിനിമ കുറഞ്ഞിട്ട് ആണോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ ബുദ്ധിയും ബോധവും കുറഞ്ഞിട്ടാണോ? ഇത്തരത്തില്‍ ബഹുമാനമില്ലാത്തതും ബോധമില്ലാത്തതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്’ എന്നാണ് താരത്തിന്റെ മറുപടി.
Chandini
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചാന്ദിനി. കെഎല്‍ 10 പത്ത്, ഡാര്‍വിന്റെ പരിണാമം, സിഐഎ, അള്ള് രാമേന്ദ്രന്‍ എന്നിവയാണ് ചാന്ദിനിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ചാന്ദിനി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ചാന്ദിനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കൊല്ലം സ്വദേശിനിയാണ് താരം.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന് ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…