Categories: Gossips

ഷാരൂഖ് ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞു; ബാഗില്‍ നിന്ന് കിട്ടിയത് ഇതെല്ലാം !

ബോളിവുഡ് താരം ഷാരൂഖ് ഖാനേയും സംഘത്തേയും മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സ്വകാര്യ ജെറ്റിലാണ് മുംബൈ വിമാനത്താവളത്തില്‍ ഷാരൂഖ് വന്നിറങ്ങിയത്. അതിനു പിന്നാലെയാണ് താരത്തെ കസ്റ്റംസ് തടഞ്ഞത്.

ഷാരൂഖ് ഖാനൊപ്പം ഉണ്ടായിരുന്നവരുടെ ബാഗില്‍ നിന്ന് വില കൂടിയ ആഡംബര വാച്ചുകള്‍ കണ്ടെത്തിയതോടെയാണ് കസ്റ്റംസ് നടനേയും സംഘത്തേയും തടഞ്ഞുവെച്ചത്. 18 ലക്ഷം രൂപയോളം വില വരുന്ന വാച്ചുകളാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 6.83 ലക്ഷം രൂപ അടച്ചതിനു പിന്നാലെ ഷാരൂഖിനേയും മാനേജരേയും രാത്രി തന്നെ വിട്ടയച്ചു.

അതേസമയം, ഷാരൂഖിന്റെ അംഗരക്ഷകരുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായി രാത്രിയിലും കസ്റ്റംസ് തടഞ്ഞുനിര്‍ത്തിയെന്നും ഇന്ന് രാവിലെയാണ് ഇവരെ പോകാന്‍ അനുവദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

11 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

11 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago