സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ എന്നും ചര്‍ച്ചയാകാറുണ്ട്. അഭയ ഹിരണ്‍മയിയുമായി വേര്‍പിരിഞ്ഞതും അമൃത സുരേഷിനെ വിവാഹം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. അതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
ഇപ്പോള്‍ ഗോപി സുന്ദര്‍ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ചതോടെ താഴെ നെഗറ്റീവ് കമന്റുകളും വന്നു. അതിന് ഗോപി സുന്ദര്‍ മറുപടിയും നല്‍കി.
മകനെ ഇത്രയും മാന്യനായി വളര്‍ത്തിയ അമ്മയ്ക്ക് നമസ്‌കാരമെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. എന്റെ ജീവിതത്തിലെ ചില ദുര്‍ഘട സാഹചര്യങ്ങളില്‍ എനിക്ക് എടുക്കേണ്ടി വന്ന ചില തീരുമാനങ്ങളിലുള്ള താങ്കളുടെ അഭിപ്രായവ്യത്യാസത്തിന് പാവം എന്റെ അമ്മയെ എന്തിനാണ് താങ്കള്‍ പുച്ഛ ഭാവത്തില്‍ നമസ്‌ക്കരിക്കുന്നത്. ഈ മകനെ മാന്യനായി വളര്‍ത്തിയ അമ്മയ്ക്ക നമസ്‌കാരമെന്നായിരുന്നു ഗോപി സുന്ദര്‍ മറുപടിയേകിയത്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്ക്ക് ഉള്പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്. അഭിനയിച്ച…