Categories: latest news

റെയില്‍വെ ട്രാക്കില്‍ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി നിരഞ്ജന; വെറൈറ്റി ചിത്രങ്ങള്‍

വെറൈറ്റി ഫോട്ടോഷൂട്ടുമായി നടി നിരഞ്ജന അനൂപ്. റെയില്‍വെ ട്രാക്കില്‍ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് താരം. വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റ്‌സുമാണ് താരം ധരിച്ചിരിക്കുന്നത്.

ഷെയ്ന്‍ നിഗം നായകനായ ബര്‍മുഡയാണ് നിരഞ്ജനയുടേതായി ഉടന്‍ റിലീസിനെത്തുന്ന ചിത്രം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രത്തിലും നിരഞ്ജന അഭിനയിക്കുന്നുണ്ട്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ്ഫിഷ് എന്ന ചിത്രത്തിലും നിരഞ്ജന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.

ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച 2015ല്‍ പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

Niranjana Anoop

ലോഹത്തിനു ശേഷം 2017ല്‍ C/Oസൈറ ബാനു, ഗൂഢാലോചന, പുത്തന്‍പണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മൃദുല്‍ എം നായര്‍ സംവിധാനം നിര്‍വ്വഹിച്ച് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബിടെക് എന്ന ചിത്രത്തില്‍ അവതരിപ്പിച്ച അനന്യ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

Niranjana Anoop

 

 

 

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 minutes ago

സിനിമയില്‍ വാരാത്തതിന്റെ കാരണം പറഞ്ഞ് മാളവിക ജയറാം

പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…

16 hours ago

മലയാളത്തില്‍ നിന്നും പേടിച്ച് ഒളിച്ചോടിയതാണ്; അനുപമ

മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…

16 hours ago

ഒരു സീനിലെ സ്റ്റണ്ട് ഒഴിച്ച് ബാക്കിയെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ; കല്യാണി പറയുന്നു

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…

16 hours ago

സ്റ്റൈലിഷ് ലുക്കുമായി അമല പോള്‍

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…

16 hours ago

ഗ്ലാമറസ് പോസുമായി കാജോള്‍

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…

16 hours ago